Wednesday 01 July 2020 10:52 AM IST : By സ്വന്തം ലേഖകൻ

‘ഞാനവളെ പ്രേമിക്കുന്നു സാർ...’! ‘അടിവാതിലും തുറന്നു വന്ന ആ കടവാവല്‍’ ആളാകെ മാറി: ഹരിമുരളി ഇവിടെയുണ്ട്

hari-new

‘ഞാനവളെ പ്രേമിക്കുന്നു സാർ...’ എന്ന ഒറ്റ ഡയലോഗ് മതി ‘രസികനി’ലെ ഉണ്ണിക്കുട്ടനെ പ്രേക്ഷകർ തിരിച്ചറിയാൻ. നായക വേഷത്തിലെത്തിയ ദിലീപിന്റെ പെങ്ങളുടെ മകനായി തിയറ്ററിൽ ചിരി പടർത്തിയ, ‘അടിവാതിലും തുറന്നു വന്ന ആ കൊച്ചു കടവാവല്‍’ ഹരിമുരളി എന്ന ബാലതാരമായിരുന്നു. പക്ഷേ, ഇപ്പോൾ ആളാകെ മാറി. എങ്കിലും ഹരിയില്‍ പ്രേക്ഷകർ ആ പഴയ ഉണ്ണിക്കുട്ടനെ തിരിച്ചറിയും. ഹരിയുടെ പുതിയ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

പട്ടണത്തിൽ ഭൂതം, അണ്ണൻ തമ്പി, ഉലകം ചുറ്റും വാലിബൻ, 2 ഹരിഹർ നഗർ എന്നി സിനിമകളിലും ഹരി ബാലതാരമായി അഭിനയിച്ചു. അമർ അക്ബർ അന്തോണിയിൽ പ്രിഥ്വിരാജിന്റ സഹോദരന്റെ വേഷത്തിലുമെത്തി.

കാസർഗോഡ് സ്വദേശിയാണ് ഹരി. നടനും സീരിയൽ സംവിധായകനുമായ പയ്യനൂർ മുരളിയുടെ മകനാണ്. സീരിയലിലൂടെയാണ് ഹരി അഭിനയ രംഗത്തെത്തിയത്. പത്തോളം സീരിയലുകളിൽ വേഷമിട്ടിരുന്നു.

വിഡിയോ, വിഷ്വൽ എഫക്ട്സ് എഡിറ്റർ ആണ് ഇപ്പോൾ ഹരി. സിനിമ രംഗത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുന്നു.