Tuesday 24 January 2023 11:20 AM IST : By സ്വന്തം ലേഖകൻ

ബാലയ്യയും ഹണി റോസും വീണ്ടും ഒന്നിക്കുന്നു: വിജയം ആവർത്തിക്കാൻ ‘വീരസിംഹ റെഡ്ഡി’ ടീം

honey-rose

സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിലും ഹണി റോസ് നായികയാകുന്നു. ഇരുവരും ഒന്നിച്ച വീരസിംഹ റെഡ്ഡി തെലുങ്കിൽ വമ്പൻ ഹിറ്റായി പ്രദർശനം തുടരുമ്പോഴാണ് പുതിയ ചിത്രവും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്.

ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തിൽ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്.