Saturday 30 April 2022 02:11 PM IST : By സ്വന്തം ലേഖകൻ

‘ഹൃദയ’ ത്തിന്റെ വിജയ പ്രദർശനം നൂറ്റിയൊന്നാം ദിവസത്തിലേക്ക്: അഭിനന്ദനവുമായി മോഹന്‍ലാല്‍

hridayam

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ‘ഹൃദയ’ ത്തിന്റെ വിജയ പ്രദർശനം നൂറ്റിയൊന്നാം ദിവസത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവച്ച്, അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍.

പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രം എന്ന റെക്കോഡും ഹൃദയം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍.