Monday 10 May 2021 12:52 PM IST : By സ്വന്തം ലേഖകൻ

ഹൃദയം നിറയ്ക്കുന്ന അമ്മപ്പാട്ട്! ‘ഇന’ യിലെ ഗാനം ശ്രദ്ധേയമാകുന്നു: വിഡിയോ

ina

ഹ്രസ്വചിത്രം ‘ഇന’ യിലെ ഗാനം ശ്രദ്ധേയമാകുന്നു. മാതൃദിനത്തോടനുബന്ധിച്ച്, എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേർന്നുകൊണ്ടാണ് പാട്ട് പ്രേക്ഷകരിലേക്ക് എത്തിയത്.

നഷ്ടപ്പെട്ടുവെന്ന് കരുതിയ തന്നിലെ അമ്മയെയും അതിലൂടെ തന്റെ മകളെയും തിരികെ നേടാൻ ഒരമ്മ നടത്തിയ ഒറ്റയാൾ പോരാട്ടത്തെക്കുറിച്ചാണ് ചിത്രം. രാജീവ് വിജയ് ആണ് സംവിധായകൻ.

പ്രിയ വേണുഗോപാൽ ആണ് പാട്ടിനു വരികൾ കുറിച്ചത്. അർച്ചന ഗോപിനാഥ് സംഗീതം പകർന്ന് ആലപിച്ചു. അശ്വിൻ ജോൺസണ്‍ ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ. വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ചൊരുക്കിയ പാട്ട് സുരേഷ് ഗോപി, അനുമോൾ, അനൂപ് മേനോൻ, സുരഭി ലക്ഷ്മി തുടങ്ങിയവർ ചേർന്നാണ് റിലീസ് ചെയ്തത്.

ശീതൾ ബഷി ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അസ്‌കർഖാൻ, ആലിക്കുട്ടി, നദീറ, അശ്വതി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം ഉടൻ തന്നെ പ്രേക്ഷകർക്കരികിലെത്തും.