നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസും സീരിയൽ താരം അർച്ചനയും ഒരുമിച്ചുള്ള ഇന്തോനേഷ്യൻ യാത്ര സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ യാത്രയ്ക്കിടെ ഉല്ലാസനൗകയിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന അർച്ചനയുടെ വിഡിയോയും തരംഗമായിരിക്കുകയാണ്. ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ എന്ന ചിത്രത്തിലെ ‘തും പാസ് ആയെ, യൂ മുസ്കുരായെ..’ എന്നു തുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമാണ് അർച്ചനയുടെ കിടിലൻ നൃത്തം. രഞ്ജിനി ഹരിദാസാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.