Tuesday 24 May 2022 03:13 PM IST : By സ്വന്തം ലേഖകൻ

25 ദിവസം 50 കോടി: വിജയപ്രദർശനം തുടർന്ന് ‘ജന ഗണ മന’: സന്തോഷം പങ്കുവച്ച് പൃഥ്വിരാജ്

janaganamana

പൃഥ്വിരാജ് – സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജന ഗണ മന’ 50 കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ പൃഥ്വി ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. മംമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്‍, ശാരി, ധ്രുവൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ഏപ്രിൽ 28ന് തിയറ്ററുകളിലെത്തിയ ചിത്രം 25 ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബില്‍ ഇടം നേടിയത്.