Monday 12 July 2021 10:17 AM IST : By സ്വന്തം ലേഖകൻ

മനസ് നിറഞ്ഞു ചിരിക്കാൻ ‘ജാന്‍ എ മൻ’! ടീസർ ശ്രദ്ധേയമാകുന്നു

janaman

മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒന്നിക്കുന്ന ‘ജാന്‍ എ മൻ’ന്റെ ടീസർ ശ്രദ്ധേയമാകുന്നു. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം. ലക്ഷ്മി വാരിയർ, ഗണേഷ് മേനോൻ, സജിത്ത് കുമാർ, ഷോൺ ആന്റെണി എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ പി എബ്രഹാം എന്നിവരാണ്.