Tuesday 02 February 2021 09:22 AM IST : By സ്വന്തം ലേഖകൻ

ഉദ്വേഗജനകമായ രംഗങ്ങളുമായി ‘ഓപ്പറേഷൻ ജാവ’! ട്രെയിലർ ശ്രദ്ധേയമാകുന്നു

java

ശ്രദ്ധേയമായി ‘ഓപ്പറേഷൻ ജാവ’യുടെ ട്രെയിലർ. കേരള പൊലീസിന്റെ ഉദ്വേഗജനകമായ ഒരു കേസ് അന്വേഷണത്തിന്റെ കഥയാണ് ചിത്രം. നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് നിർമിച്ചിരിക്കുന്നത്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്യാമറ – ഫായിസ് സിദ്ദിഖ്.എഡിറ്റര്‍ – നിഷാദ് യൂസഫ്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.