Saturday 31 July 2021 02:48 PM IST : By സ്വന്തം ലേഖകൻ

‘ഇതേതാ ഈ കൊച്ചു പയ്യന്‍’: കൂടുതൽ മെലിഞ്ഞു പുത്തൻ ലുക്കിൽ ജയറാം: ചിത്രം ഏറ്റെടുത്ത് ആരാധകർ

jayaram

കൂടുതൽ മെലിഞ്ഞു പുത്തൻ ലുക്കിൽ മലയാളത്തിന്റെ പ്രിയതാരം ജയറാം. ‘Getting back into shape after a while’ എന്ന കുറിപ്പോടെയാണ് ജയറാം ഇൻസ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതേതാ ഈ കൊച്ചു പയ്യനെന്നാണ് ഗായകൻ വിജയ് യേശുദാസ് കമന്റിൽ ചോദിച്ചിരിക്കുന്നത്.

മുൻപ്, അല്ലു അർജുന്റെ തെലുങ്ക് ചിത്രത്തിനു വേണ്ടി ജയറാം ശരീരഭാരം കുറച്ചപ്പോഴും താരത്തിന്റെ ചിത്രങ്ങൾ വൈറല്‍ ആയിരുന്നു.

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.