Wednesday 08 September 2021 10:32 AM IST : By സ്വന്തം ലേഖകൻ

‘ഏറ്റവും നല്ല സ്നേഹം ആത്മാവിനെ ഉണർത്തുന്നതാണ്’: വിവാഹ വാർഷികാശംസകൾ നേർന്ന് കാളിദാസും മാളവികയും

jayaram-parvathy

മലയാളത്തിന്റെ പ്രിയ താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും വിവാഹവാർഷിക ദിനമായിരുന്നു ഇന്നലെ. അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികാശംസകൾ നേർന്ന് മകൻ കാളിദാസ് ജയറാമും മകൾ മാളവികയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഇതിനോടകം ശ്രദ്ധേയമാണ്.

‘ഏറ്റവും നല്ല സ്നേഹം ആത്മാവിനെ ഉണർത്തുന്നതാണ്: അത് നമ്മെ കൂടുതൽ മുന്നോട്ട് നടത്തും, നമ്മുടെ ഹൃദയങ്ങളിൽ അഗ്നിയാവുകയും മനസ്സിന് സമാധാനം നൽകുകയും ചെയ്യുന്നു. രണ്ടുപേർക്കും വാർഷികാശംസകൾ’ കുടുംബത്തോടൊപ്പമുള്ള സെൽഫിക്കൊപ്പം കാളിദാസ് കുറിച്ചു.

‘07/09/1992 - ∞ happy anniversary Amma Appa’ എന്നാണ് ജയറാമിന്റെയും പാർവതിയുടെയും ചിത്രം പങ്കുവച്ച് മാളവിക കുറിച്ചത്.