Monday 30 September 2019 10:56 AM IST : By സ്വന്തം ലേഖകൻ

‘മേക്കപ്പ് ചെയ്യിക്കാനായി ഒരിക്കലും മക്കളുടെ മുന്നിൽ ഇരുന്ന് കൊടുക്കരുത്...നമ്മളെ നശിപ്പിച്ചു കളയും’! രസികൻ വിഡിയോയും ചിത്രവും പങ്കുവച്ച് ജയസൂര്യ

jaya-new

മക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് ജയസൂര്യ. മക്കളുമൊത്തുള്ള സ്നേഹനിമിഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ മലയാളത്തിന്റെ പ്രിയതാരം രസികൻ കുറിപ്പുകൾ സഹിതം പോസ്റ്റ് ചെയ്യുന്നതിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണമാണ്.

ഇപ്പോഴിതാ, മകള്‍ തനിക്കു മേക്കപ്പിട്ടു തരുന്നതിന്റെ വിഡിയോയും മേക്കപ്പിട്ട ശേഷമുള്ള തന്റെ ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും നിമിഷങ്ങൾക്കകം വൈറലായി. ‘മേക്കപ്പ് ചെയ്യിക്കാനായി ഒരിക്കലും മക്കളുടെ മുന്നിൽ ഇരുന്ന് കൊടുക്കരുത് ...നമ്മളെ നശിപ്പിച്ചു കളയും’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

മേക്കപ്പിടുന്നത് വെളുക്കാനാണെന്ന് പറഞ്ഞാണ് മകള്‍ ജയസൂര്യയ്ക്ക് മേക്കപ്പിട്ടു നല്‍കുന്നത്. നിന്റെ അമ്മ ഷോപ്പിങ്ങിനു പോകുമ്പോഴും അച്ഛന്‍ വെളുക്കാറുണ്ട് എന്ന് ജയസൂര്യ മകളോട് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.

മേക്കപ്പ് വിഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളും ട്രോളുകളും വരുന്നുണ്ട്.