Tuesday 23 July 2019 03:56 PM IST : By സ്വന്തം ലേഖകൻ

മെട്രോമാൻ ഇ ശ്രീധരനായി ജയസൂര്യ! വി കെ പ്രകാശ് ഒരുക്കുന്ന ചിത്രത്തിൽ താരം രണ്ടു ഗെറ്റപ്പിൽ

metro-man

മെട്രോമാൻ ഇ.ശ്രീധരന്റെ ജീവിതകഥ സിനിമയാകുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ.

ജനുവരിയില്‍ ചിത്രീകരണം തുടങ്ങി വിഷുവിന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് ആലോചന.

ചിത്രവുമായി ബന്ധപ്പെട്ട് ജയസൂര്യ ഇ.ശ്രീധരന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോവരെ നീളുന്ന ഇ ശ്രീധരന്റെ ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ രണ്ടു ഗെറ്റപ്പിൽ ജയസൂര്യ എത്തും. മുപ്പതുവയസുകാരനായും എണ്‍പത്തിയേഴുകാരനായുമാണിത്. ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രമായി എത്തും.