Thursday 21 October 2021 11:23 AM IST : By സ്വന്തം ലേഖകൻ

‘ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലം....’: കോളജ് ഡെയ്സ് ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ

jayasurya

തന്റെ കോളജ് കാല ഓർമച്ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടൻ ജയസൂര്യ. ‘College days…..ഉഴപ്പ് എന്താന്ന് പോലും അറിയാത്ത കാലം....’ എന്ന കുറിപ്പോടെയാണ് സുഹൃത്തുക്കൾക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

‘വെള്ളം’ എന്ന ചിത്രത്തിലെ മുരളി നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള പോയ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജയസൂര്യ സ്വന്തമാക്കിയിരുന്നു.