Saturday 16 October 2021 11:28 AM IST : By സ്വന്തം ലേഖകൻ

കല്യാണ ചെക്കനായി മാത്യൂസ്...പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്: ‘ജോ ആൻഡ് ജോ’ ഫസ്റ്റ്ലുക്ക് ഹിറ്റ്

jo

മാത്യൂസ്, നസ്‌ലെൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോ ആൻഡ് ജോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാത്യൂസിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. മാത്യൂസിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ് ആണ് പോസ്റ്റർ റിലീസ് ചെയ്തത്.

അരുൺ ഡി. ജോസ്,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പ്രൊഡക്‌ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,കല-നിമേഷ്സ താനൂർ, മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം- സുജിത്ത് സി.എസ്., സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യക്കല-മനു ഡാവൻസി,എഡിറ്റർ- ചമൻ ചാക്കോ,സൗണ്ട് ഡിസൈൻ-സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൾ ബഷീർ, വാർത്ത പ്രചരണം-എ.എസ്. ദിനേശ്.