Tuesday 24 September 2019 03:27 PM IST : By സ്വന്തം ലേഖകൻ

‘പ്രണയത്തിന്റെ നിലാവൊഴുകും നിമിഷങ്ങൾ’! സിനിമയെ വെല്ലും ദൃശ്യ മികവോടെ ജോണിന്റെ പോസ്റ്റ് വെഡ്ഡിങ് വിഡിയോ

john-new

മലയാളത്തിന്റെ യുവനടൻ ജോൺ കൈപ്പള്ളിലിന്റെ പോസ്റ്റ് വെഡ്ഡിങ് വിഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നു. സിനിമയെ വെല്ലുന്ന ദൃശ്യ മികവോടയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. ഷാരോൺ ശ്യാം ഫോട്ടോഗ്രഫിയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. മനോഹരമായ പശ്ചാത്തലങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ച വിഡിയോയുടെ വർണ വിന്യാസവും എടുത്തു പറയേണ്ടതാണ്.

ഹെഫ്സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. ജോണിന്റേയും ഹെഫ്സിബയുടേയും സേവ് ദ് ഡേറ്റ് ചിത്രങ്ങൾ മുൻപ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

ആൻമരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ആട് 2, ഫുക്രി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ജോൺ.