Wednesday 21 August 2019 11:20 AM IST : By സ്വന്തം ലേഖകൻ

‘മൂന്നു പ്രണയം പൊട്ടി, നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നു’! പ്രണയത്തിലാണെന്നു തുറന്നു പറഞ്ഞ് ജൂഹി

juhi-

ജനപ്രിയ ടെലിവിഷൻ പരമ്പര ഉപ്പും മുളകിലെ ലച്ചുവായി വന്ന് പ്രക്ഷക ഹൃദയം കീഴടക്കിയ യുവസുന്ദരിയാണ് ജൂഹി റസ്തഗി. ഇപ്പോഴിതാ താൻ പ്രണയത്തിലാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ജൂഹി.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജൂഹി പ്രണയവാർത്ത സ്ഥിരീകരിച്ചത്.

‘‘ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി...നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട്. ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല.’’ - എന്നായിരുന്നു പ്രണയത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് താരത്തിന്റെ മറുപടി.

ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന് അവതാരക ചോദിച്ചപ്പോള്‍ അത് രണ്ടും റോവിന്റേതാണെന്നും ജൂഹി മറുപടി നല്‍കി.

ഡോക്ടറും ആർട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ജൂഹി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അന്ന് ജൂഹിക്കൊപ്പം നില്‍ക്കുന്ന ചെറുപ്പകാരൻ ആരാണെന്നറിയാൻ ആരാധകര്‍ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നു.