Tuesday 10 December 2019 02:14 PM IST : By സ്വന്തം ലേഖകൻ

‘നടക്കാൻ പോകുന്നത് എന്റെ വിവാഹം അല്ല, ദയവ് ചെയ്ത് തെറ്റിദ്ധരിക്കരുത്’! വിശദീകരണവുമായി ജൂഹി

juhi

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ജൂഹി രുസ്തഗി. സീരിയൽ ആയിരം എപ്പിസോഡുകളിലേക്ക് കടക്കുമ്പോൾ ലച്ചുവിന്റെ കല്യാണ വിശേഷങ്ങളാണ് പൊടിപൊടിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്ന്, ലച്ചുവിന്റെ വിവാഹം ജൂഹിയുടെ വിവാഹമായി തെറ്റിദ്ധരിച്ചവർ കുറവല്ല. ഇപ്പോഴിതാ ഫെയ്സ്ബുക്ക് ലൈവിലൂടെ ഇതിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജൂഹി.

നടക്കാൻ പോകുന്നത് ലച്ചുവിന്റെ വിവാഹം ആണ് അല്ലാതെ, എന്റെ വിവാഹം അല്ല. ദയവ് ചെയ്ത് തെറ്റിദ്ധരിക്കരുത്. എന്റെ വിവാഹം ആണെങ്കിൽ ഞാൻ നിങ്ങളെ തീർച്ചയായും അറിയിക്കും. ലച്ചുവിന്റെ കല്യാണം ഒരു കഥ മാത്രമാണ്. അല്ലാതെ റിയൽ ലൈഫുമായി യാതൊരു ബന്ധവും ഇല്ലെന്ന് ജൂഹി വ്യക്തമാക്കുന്നു.

ഒരാളുടെ ജീവിതം വച്ച് കളിക്കരുത്, അത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും ഉണ്ടായിട്ടുമുണ്ട് എന്ന് താരം വിശദീകരിച്ചു.