Tuesday 11 May 2021 03:15 PM IST : By സ്വന്തം ലേഖകൻ

നടൻ കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍! ആശുപത്രി ചെലവിന് ബുദ്ധിമുട്ടി കുടുംബം

kailas-nath

നടൻ കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍. സാന്ത്വനം എന്ന ജനപ്രിയ സീരിയലിലെ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൈലാസ് നാഥ് ആണ്.

നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് കൈലാസ് നാഥിന്. കഴിഞ്ഞ ദിവസം ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന കൈലാസ് നാഥിന്റെ ചികിത്സാചെലവുകള്‍ക്കായി സുമനസുകളുടെ സഹായം തേടി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ സജിൻ.

സജിൻ പങ്കുവച്ച കുറിപ്പ് –

പ്രിയ സുഹൃത്തുക്കളെ,

സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു.TVM SK ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന,
സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം Renai Medicity ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും.ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.പ്രതീക്ഷയോടെ അഡ്മിൻ പാനൽ.