Tuesday 13 April 2021 11:24 AM IST : By സ്വന്തം ലേഖകൻ

വേറിട്ട കഥ പറയാന്‍ ‘കാക്ക’ വരുന്നു! റിലീസ് വിഷുദിനത്തിൽ

kakka

വെള്ളിത്തിര സിനിമ വാട്സാപ്പ്‌ കൂട്ടായ്മ നിർമ്മിച്ച ഹ്രസ്വചിത്രം ‘കാക്ക’. വിഷുദിനത്തിൽ (2021ഏപ്രിൽ 14) NEESTRESM ലൂടെ റിലീസ്‌ ചെയ്യും. സ്ത്രീ കഥാപാത്രങ്ങൾക്ക്‌ മുൻതൂക്കമുള്ള, സമകാലിക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയമാണു കാക്ക കൈകാര്യം ചെയ്യുന്നത്‌.

ചിത്രത്തിന്റെ സംവിധാനം, അഭിനയം, സാങ്കേതിക പ്രവർത്തനം തുടങ്ങിയ എല്ലാ മേഖലയിലും കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണു പ്രവർത്തിക്കുന്നത്. ലക്ഷ്മിക സജീവൻ,സതീഷ് അമ്പാടി ശ്രീല നല്ലെടം, ഷിബുകുട്ടൻ, വിജയകൃഷ്ണൻ, ഗംഗ സുരേന്ദ്രൻ, വിപിൻ നീൽ, വിനു ലാവണ്യ, ദേവാസുര്യ, മുഹമ്മദ്‌ ഫൈസൽ എന്നിവരാണ് അഭിനേതാക്കൾ.

ചിത്രത്തിന്റെ എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അജു അജീഷ്‌ ആണ്. കഥ, തിരക്കഥ, സംഭാഷണം – അജു അജീഷ്‌, ഷിനോജ്‌ ഈനിക്കൽ,ഗോപിക..കെ.ദാസ്‌. ക്രിയേറ്റീവ്‌ ഹെഡ്‌ – അൽത്താഫ്‌.പിടി, സംഗീതം – പ്രദീപ്‌ ബാബു, വരികൾ – അനീഷ്‌ കൊല്ലോളി, പശ്ചാത്തല സംഗീതം – എബിൻ സാഗർ, ഗായിക ജീനു നസീർ, ഛായാഗ്രഹണം – ടോണി ലോയിഡ്‌ അരൂജ, നിശ്ചല ഛായാഗ്രഹണം – അനുലാൽ.വി.വി, യൂനുസ് ഡാക്‌സോ, സൗണ്ട് മിക്സ്‌ – റോമ്‌ലിൻ മലിച്ചേരി , പി.ആർ.ഒ – ഷെജിൻ ആലപ്പുഴ, പ്രൊഡക്ഷൻ കണ്‍ട്രോളർ – ഉണ്ണികൃഷ്ണൻ കെ.പി. ഫിനാൻസ്‌ മാനേജർ – നിഷ നിയാസ്‌, കലാ സംവിധാനം സുബൈർ പാങ്ങ്‌, ചമയം – ജോഷി ജോസ്‌,വിജേഷ്‌ കൃഷ്ണൻ, പോസ്റ്റർ ഡിസൈൻ – ഗോകുൽ.എ.ഗോപിനാഥൻ.