Friday 22 January 2021 09:26 AM IST : By സ്വന്തം ലേഖകൻ

വേറിട്ട കാഴ്ച ഉറപ്പ് നൽകി ‘കള’! ടീസർ ഏറ്റെടുത്ത് പ്രേക്ഷകർ

kala

ടൊവീനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. ഒരുക്കുന്ന ‘കള’ യുെട ടീസർ എത്തി. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള’. ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് ‘കള’ എന്ന് ടീസർ‌ സൂചന തരുന്നു.

രോഹിതിനൊപ്പം യദു പുഷ്പാകരനാണ് കളയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ക്യമറ. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. മനുഷ്യനും പ്രകൃതിയുമാണ് സിനിമയുടെ തീം. ജുവിസ് പ്രൊഡക്‌ഷന്‍സാണ് നിർമാണം.