Monday 05 December 2022 12:46 PM IST : By സ്വന്തം ലേഖകൻ

തരിണിക്കൊപ്പം കാളിദാസിന്റെ സന്തോഷനിമിഷങ്ങൾ: ചിത്രം പങ്കുവച്ച് താരം

kalidas

സുഹൃത്ത് തരിണിക്കൊപ്പമുളള മനോഹരമായ ചിത്രം പങ്കുവച്ച് യുവതാരം കാളിദാസ് ജയറാം. ‘Hi there...’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ, ഇരുവരും കറുത്ത നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്.

2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്.

കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു.