Wednesday 25 January 2023 11:14 AM IST : By സ്വന്തം ലേഖകൻ

തരിണിയെ ദിലീപിന് പരിചയപ്പെടുത്തി കാളിദാസ്, ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ തിളങ്ങി താരകുടുംബം

kalidas

ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടെ മകന്‍ കാളിദാസിന്റെ പെൺസുഹൃത്ത് തരിണി കലിംഗരായരെ ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തി ജയറാമും പാര്‍വതിയും. തരിണിയെ ദിലീപിന് പരിചയപ്പെടുത്തുന്ന കാളിദാസനെയും വിഡിയോയിൽ കാണാം.

ജയറാമിന്റെ അടുത്ത ബന്ധുവിന്റെ വിവാഹമായിരുന്നു. ബ്രാഹ്മണ രീതിയിലുള്ള വിവാഹമായിരുന്നു ഇവരുടേത്. നടന്മാരായ ദിലീപ്, പ്രഭു, സിദ്ധാർഥ്, സുന്ദർ സി., വിക്രം പ്രഭു, അരുൺ വിജയ് തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കുറച്ചു മാസങ്ങൾക്കു മുൻപാണ് കാളിദാസ് തന്റെ പ്രണയിനിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്.