Friday 09 September 2022 12:47 PM IST : By സ്വന്തം ലേഖകൻ

‘അതാരാ കാളിയുടെ കൂടെയുള്ള പെൺകുട്ടി’ എന്ന് സോഷ്യൽ മീഡിയ: ഇതാണ് ആ പെൺകുട്ടി

kalidas

തിരുവോണദിനത്തിൽ കാളിദാസ് ജയറാം പങ്കുവച്ച കുടുംബചിത്രത്തിലെ പെൺകുട്ടിയെ തിരഞ്ഞ് സോഷ്യൽ മീഡിയ. ജയറാം, പാർവതി, മാളവിക, കാളിദാസ് എന്നിവർക്കൊപ്പം മറ്റൊരു പെൺകുട്ടി കൂടി കുടുംബചിത്രത്തിൽ ഇടം നേടിയിരുന്നു. ‘അതാരാ കാളിയുടെ കൂടെ ?’ എന്ന ചോദ്യം ചിത്രം പങ്കുവച്ചപ്പോഴേ ഉയർന്നിരുന്നു.

മോഡലും 2021ലെ ‘ലിവാ മിസ് ദിവാ’ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരാണ് കാളിദാസിനൊപ്പം താരത്തിന്റെ കുടുംബചിത്രത്തിൽ ഇടം നേടിയ പെൺകുട്ടി. കാളിദാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ തരിണിയും സ്വന്തം പേജിൽ പങ്കു വച്ചിട്ടുണ്ട്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരിണി. കാളിദാസും തരിണിയും അടുത്ത സുഹൃത്തുക്കളാണ്.

സമൂഹമാധ്യമത്തിൽ ധാരാളം ഫോട്ടോകൾ കാളിദാസ് പങ്കുവയ്ക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് കുടുംബാംഗമല്ലാത്ത ഒരാൾ കാളിദാസിനൊപ്പം കുടുംബചിത്രത്തിൽ ഇടം നേടുന്നത്.