Tuesday 24 May 2022 09:39 AM IST : By സ്വന്തം ലേഖകൻ

കല്യാണിയും സായ് പല്ലവിയും കൃതിയും ഒരു ഫ്രെയിമിൽ: സ്റ്റാര്‍ സെൽഫി ഏറ്റെടുത്ത് ആരാധകർ

kalyani

തെന്നിന്ത്യൻ നായികമാരായ സായ് പല്ലവി, കൃതി ഷെട്ടി, പ്രിയങ്ക മോഹൻ എന്നിവർക്കൊപ്പമുള്ള തന്റെ മനോഹരമായ ഒരു സെൽഫി പങ്കുവച്ച് യുവതാരം കല്യാണി പ്രിയദർശൻ. പ്രിയതാരങ്ങൾ ഒരു അവാർഡ് നൈറ്റിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്.

യുവനടിമാർക്കിടയിലെ ശ്രദ്ധേയമുഖങ്ങളായ സായ് പല്ലവിയും കല്യാണി പ്രിയദർശനും ഒന്നിച്ചുള്ള ഈ സെൽഫി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ടൊവിനോ തോമസ് നായകനായ ‘തല്ലുമാല’യാണ് മലയാളത്തിൽ കല്യാണിയുടെ പുതിയ റിലീസ്.