Wednesday 04 December 2019 02:50 PM IST : By സ്വന്തം ലേഖകൻ

‘വീ വിൽ മിസ് യൂ കമല’ എന്ന് ട്രംപ്! അജുവിന് കയ്യടിച്ച് ട്രോളൻമാർ: രസികന്‍ ട്രോൾ വൈറൽ

kamala

അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ ഒരു ട്വീറ്റ് എങ്ങനെയാണ് മലയാള സിനിമയെ ബാധിക്കുക. എന്നാൽ ട്രോളൻമാർ അങ്ങനെയാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്. സംഗതി രസമാണ്. ‘ടൂ ബാഡ്. വീ വിൽ മിസ് യൂ കമല’ എന്നാണ് ട്രംപിന്റെ ട്വീറ്റ്. ഇതിലെ കമലയിലാണ് ട്രോളൻമാർ തമാശ കണ്ടത്. ട്രംപിന് മിസ് ചെയ്യുന്ന കമല, അജു വർഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ‘കമല’ എന്ന സിനിമയാണെന്നാണ് ട്രോളൻമാരുടെ ഭാഷ്യം. സംഗതി അവർ ഒരു രസികൻ ട്രോളിലൂടെ അവതരിപ്പിക്കുകയും ചെയ്തു.

ട്രോൾ വൈറലായതോടെ രഞ്ജിത്തും അജുവും ഇത് ഷെയർ ചെയ്തിട്ടുണ്ട്. പക്ഷേ, യഥാർഥത്തിൽ ട്രംപ് ഉദ്ദേശിച്ച കമല ഇലക്ഷനിൽ നിന്നു പിൻമാറിയ കമലയാണ്. ട്രംപിന്റെ ട്വീറ്റും മറ്റൊരു തരത്തിൽ ട്രോൾ ആണ് താനും.