Thursday 22 July 2021 09:37 AM IST : By സ്വന്തം ലേഖകൻ

ഇങ്ങനെയാണ് ആ ടീസര്‍ ഒരുക്കിയത്, നിസ്സാരമല്ല: ‘കനകം കാമിനി കലഹം’: ടീസറിന്റെ മേക്കിങ് വിഡിയോ എത്തി

kanakam-kaamini-kalaham

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസായത്. ഇപ്പോഴിതാ, ടീസറിന്റെ മേക്കിങ് വിഡിയോയും അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നു.

ടീസറിന് വേണ്ടി സെറ്റ് തയാറാക്കുന്നതും ഷൂട്ട് ചെയ്യുന്നതുമായ വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

നിവിന്‍ പോളി, ഗ്രെയ്സ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്‌സിന്‍റെ ബാനറിൽ നിവിൻ പോളിയാണ് നിര്‍മ്മാണം. ഛായാഗ്രഹണം – വിനോദ് ഇല്ലംപള്ളി. എഡിറ്റർ – മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈൻ – ശ്രീജിത്ത് ശ്രീനിവാസൻ. സംഗീതം – യാക്സൻ ഗാരി പെരേര, നേഹ നായർ. ആർട്ട് – അനീസ് നാടോടി. മേക്കപ്പ് – ഷാബു പുൽപ്പള്ളി. വസ്ത്രാലങ്കാരം – മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ – പ്രവീൺ ബി മേനോൻ. പരസ്യകല – ഓൾഡ് മങ്ക്സ്.