Friday 15 October 2021 02:03 PM IST : By സ്വന്തം ലേഖകൻ

നിവിൻ പോളിയുടെ ‘കനകം കാമിനി കലഹം’ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ: ആവേശത്തോടെ ആരാധകർ

nivin

നിവിൻ പോളി നായകനാകുന്ന ‘കനകം കാമിനി കലഹം’ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിൽ നിവിന്‍ പോളിയാണ് നിർമാണം.

സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിനോദ് ഇല്ലംപള്ളി ഛായാഗ്രാഹണം നിർവഹിക്കുന്നു.