മലയാളത്തിന്റെ പ്രിയതാരം കാവ്യ മാധവന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. നടൻ ദിലീപുമായുള്ള വിവാഹശേഷം കുടുംബ ജീവിതത്തിന്റെ തിരക്കുകളിലായ താരം സിനിമ വിട്ട് ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കാവ്യയുടെ വസ്ത്ര ബ്രാന്റാണ് ലക്ഷ്യ. ലക്ഷ്യയുടെ മോഡലായും കാവ്യ എത്താറുണ്ട്. പുതിയ ചിത്രങ്ങളും അത്തരത്തിൽ പകർത്തിയതാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അനൂപ് ഉപാസനയാണ് കാവ്യയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.