Tuesday 15 September 2020 03:23 PM IST : By സ്വന്തം ലേഖകൻ

മഞ്ജുവിന്റെ ‘കയറ്റം’ ബുസാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്! സന്തോഷം പങ്കുവച്ച് താരം

kayattam

മഞ്ജു വാരിയരെ നായികയാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം 25-ാമത് ബുസാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിങ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിംങ്, സൗണ്ട് ഡിസൈന്‍ എന്നിവയും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നിര്‍വഹിച്ചിരിക്കുന്നു.

വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രാഹണം.

മഞ്ജു വാരിയർ പ്രൊഡക്ഷൻസ്, നിവ് ആർട്ട് മൂവീസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാരിയർ, എന്നിവർ ചേർന്നാണ് നിർമാണം.

ഒക്ടോബർ 7 മുതൽ 16 വരെയാണ് മേള.