Friday 29 November 2024 04:47 PM IST : By സ്വന്തം ലേഖകൻ

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കീർത്തി: വിഡിയോ ഏറ്റെടുത്ത് ആരാധകർ

keerthi

കുടുംബത്തോടൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി കീർത്തി സുരേഷ്. സഹോദരി രേവതി, അച്ഛൻ സുരേഷ് കുമാര്‍, അമ്മ മേനകഎന്നിവർക്കൊപ്പമാണ് നവംബർ 29ന് രാവിലെ താരം ക്ഷേത്രത്തിലെത്തിയത്.

അതേ സമയം കീർത്തിയുടെ കല്യാണ വാർത്തകളും ചർച്ചയാകുകയാണ്. ദീർ‌ഘകാല സുഹൃത്ത് ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ. അടുത്ത മാസം ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക എന്നറിയുന്നു.