സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി തെന്നിന്ത്യയുടെ പ്രിയനായിക കീര്‍ത്തി സുരേഷ്.
‘എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സംഭവത്തില്‍ നിന്ന്’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കീര്‍ത്തി കുറിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
അതേ സമയം ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് കീര്‍ത്തി. വരുണ്‍ ധവാന്‍ നായകനാകുന്ന ‘ബേബി ജോണ്‍’ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി ബി ടൗണിലേക്ക് എത്തുന്നത്.