Wednesday 02 November 2022 03:18 PM IST : By സ്വന്തം ലേഖകൻ

‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍’ സിനിമയിലൂടെ ശ്രദ്ധേയനായ കേളു മൂപ്പന്‍ ഓര്‍മ്മയായി

mooppan.jpg.image.845.440

ആഷിഖ് അബു സംവിധാനം ചെയ്ത ‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

വരയാല്‍ നിട്ടാനി ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമാണ് കേളു മൂപ്പന്‍. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും കേളു മൂപ്പന്‍ വേഷമിട്ടു. മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജന്‍, മണി, രമ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ബുധനാഴ്ച വെകിട്ട് വീട്ടുവളപ്പില്‍. 

Tags:
  • Movies