Tuesday 21 January 2020 02:51 PM IST : By സ്വന്തം ലേഖകൻ

‘യൂ സീ ഫിലിം മലയാളം വാൽസല്യം’ ? ‘കിലോമീറ്റേര്‍സ് ആൻഡ് കിലോമീറ്റേര്‍സ്’ രസികൻ ടീസർ എത്തി

kilometers

ടൊവീനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കിലോമീറ്റേര്‍സ് ആൻഡ് കിലോമീറ്റേര്‍സ്’ ന്റെ ടീസർ എത്തി.

2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ്, സിനു സിദ്ധാർഥ്, ടൊവീനോ തോമസ്, രശ്മി അഹമ്മദ് എന്നിവര്‍ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

സൂരജ് എസ്. കുറുപ്പ് സംഗീതം. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. സിനു സിദ്ധാർഥ് ആണ് ഛായാഗ്രഹണം.