Thursday 22 August 2019 05:05 PM IST : By സ്വന്തം ലേഖകൻ

ശ്രദ്ധേയമായി ‘കോളാമ്പി’ പാട്ടുകൾ! പ്രതീക്ഷ സമ്മാനിച്ച് ചിത്രം

kolambi

മലയാളത്തിന്റെ പ്രിയസംവിധായകനായ ടി.കെ രാജീവ് കുമാർ ചെറിയ ഇടവേളയ്ക്കു ശേഷം സംവിധാനരംഗത്തേക്കു മടങ്ങി വരുന്ന ചിത്രമാണ് കോളാമ്പി. ചിത്രം ഇതിനോടകം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നായി മാറിക്കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ശ്രദ്ധേയമാണ്.

ആരോടും പറയുക വയ്യ, ഓരോരോ നോവിൻ എന്നിങ്ങനെ രണ്ടു പാട്ടുകളുടെ ലിറിക്കൽ വിഡിയോ ഇതിനോടകം റിലീസായിക്കഴിഞ്ഞു. രമേശ് നാരായണനാണ് മനോഹരമായ ഈ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

ചിത്രത്തിലെ പുതിയ പാട്ടുകളും അതുകൊണ്ടു തന്നെ ആസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്നവയാണ്.

ചിത്രം ഉടൻ പ്രദർശനത്തിനെത്തും. നിത്യ മേനോൻ, രഞ്ജി പണിക്കർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ.