Thursday 13 January 2022 11:32 AM IST : By സ്വന്തം ലേഖകൻ

സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായി: കെപിഎസി ലളിത ഇനി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍

kpac-lalitha

മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിത ഇനി മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ താമസിക്കും.

എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ട് മാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേയ്ക്ക് കെപിഎസി ലളിതയെ കൊണ്ടുവരുന്നത്. വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയായിരുന്നു ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ നടിയുടെ ആരോഗ്യം മോശമാകുകയും സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായി. അതോടെയാണ് എങ്കക്കാട്ടെ സ്വവസതിയായ ‘ഓർമ’യിൽ നിന്നും എറണാകുളത്തേയ്ക്ക് താമസം മാറ്റിയത്.

മകൻ സിദ്ധാർഥും ഭാര്യയും മുംബൈയിൽ നിന്നെത്തിയ മകൾ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും ഈ ദിവസങ്ങളിൽ ലളിതയ്ക്കൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ വര്‍‍ഷം ഒക്ടോബറിലാണ് കരൾരോഗംമൂലം ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവയ്‌ക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.