Tuesday 20 April 2021 09:29 AM IST : By സ്വന്തം ലേഖകൻ

‘ഒത്തുകൂടൽ ഒരു സുഖമാണ്, അനുഗ്രഹവും...’! ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാർ

krishna-kumar

ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ഏറ്റവും പുതിയ കുടുംബചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടൻ കൃഷ്ണകുമാർ.

‘ഇലക്‌ഷൻ പ്രചാരണം കഴിഞ്ഞു.. മക്കൾക്ക്‌ ഷൂട്ടിങും..എല്ലാവരും വീട്ടിൽ ഉള്ള സമയം. ഒത്തുകൂടൽ ഒരു സുഖമാണ്. അനുഗ്രഹവും.. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ അനുവദിക്കുന്ന ആ അദൃശ്യശക്തിയിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ...’ എന്ന കുറിപ്പോടെയാണ് ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തത്.