നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു. 95 വയസ്സായിരുന്നു. ഓര്‍മക്കുറവും വാര്‍ധക്യ സഹജമായ അസുഖങ്ങളും മൂലം ചികിത്സയിലായിരുന്നു.
ഭര്‍ത്താവും മക്കളും മരണപ്പെട്ട കുളപ്പുള്ളി ലീല നോര്‍ത്ത് പറവൂര്‍ ചെറിയ പള്ളിയിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. പരേതനായ കൃഷ്ണകുമാറാണ് കുളപ്പുള്ളി ലീലയുടെ ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ പിറന്ന് എട്ടാം നാളിലും മറ്റൊരാള്‍ പതിമൂന്നാം വയസ്സിലും മരണപ്പെട്ടു.