Thursday 26 November 2020 09:43 AM IST : By സ്വന്തം ലേഖകൻ

സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന ‘കുമാരി’! ഐശ്വര്യ ലക്ഷ്മി നായിക: മോഷൻ പോസ്റ്റർ എത്തി

kumari

നിർമൽ സഹദേവ്‌ ഒരുക്കുന്ന ‘കുമാരി’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം പൃഥ്വിരാജ്‌ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്നു.

രണം എന്ന പൃഥ്വിരാജ്‌ ചിത്രത്തിന്റെ സംവിധായകനാണ് നിർമൽ സഹദേവ്‌. ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

നിർമൽ സഹദേവ്‌, ജിജു ജോൺ, ജേക്സ്‌ ബിജോയ്‌, ശ്രീജിത്ത്‌ സാരംഗ്‌ തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്‌.

ജേക്സ്‌ ബിജോയ്‌ സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജിഗ്‌മെ ടെൻസിങ് ആണ്.