Wednesday 10 February 2021 11:14 AM IST : By സ്വന്തം ലേഖകൻ

ഒരു ദിവസം, രണ്ടു മേക്കോവർ! വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ചാക്കോച്ചൻ: ഏറ്റെടുത്ത് ആരാധകർ

kunchakko-boban

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് മലയാളത്തിന്റെ പ്രിയതാരം കു‍ഞ്ചാക്കോ ബോബൻ. തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്യുക പതിവാണ്.

ഇപ്പോഴിതാ, തന്റെ മേക്ക് ഓവർ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഒരു ദിവസം തന്നെ പകർത്തിയ വ്യത്യസ്ത ലുക്കിലുള്ള രണ്ടു ചിത്രങ്ങളാണ് ‘Two PHASES or FACES of a Single Day!!’ എന്ന കുറിപ്പോടെ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.