Tuesday 18 February 2020 11:08 AM IST : By സ്വന്തം ലേഖകൻ

‘സിനിമയോട് താൽപ്പര്യമില്ലാതിരുന്ന, ‘ഉദയ’ വേണ്ടെന്ന് അപ്പനോട് ദേഷ്യപ്പെട്ട ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു’! വികാരാധീനനായി കുഞ്ചാക്കോ ബോബൻ

kunchakko-boban

ഉദയ സ്റ്റുഡിയോയും അതിന്റെ അമരക്കാരനായിരുന്ന കുഞ്ചാക്കോയുമില്ലാതെ മലയാള സിനിമയുടെ ചരിത്രം ഒരിക്കലും പൂർണമാകില്ല. ഉദയായുടെ പിൻമുറക്കാരനായ, മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ വർഷങ്ങൾക്കു ശേഷം ഉദയായുടെ ബാനറിൽ വീണ്ടും സിനിമ നിർമിച്ചത് അടുത്തകാലത്താണ്. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബൻ കുഞ്ചാക്കോയും ഒരുകാലത്ത് ഉദയായുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു.

ഇപ്പോഴിതാ, ഉദയായെ ആദരിച്ച വേദിയിൽ വികാരാധീനനായി സംസാരിക്കുന്ന ചാക്കോച്ചന്റെ വിഡിയോ ആണ് വൈറൽ.

“സ്ക്രീനിൽ പഴയ ചരിത്രം കണ്ടപ്പോൾ ഞാൻ ഇമോഷണലായി. സിനിമയോട് ഒട്ടും താൽപ്പര്യമില്ലാതിരുന്ന, ദേഷ്യമുണ്ടായിരുന്ന ഒരാളാണ് ഞാൻ. ഉദയ എന്ന ബാനർ വേണ്ടെന്ന് അപ്പനോട് ദേഷ്യപ്പെട്ടു പറഞ്ഞ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ സിനിമയാണ് എനിക്കെല്ലാം. ഉദയയോട്, മുത്തശ്ശനോട്, അപ്പനോട് എല്ലാം നന്ദി പറയുകയാണ് ഞാനിപ്പോൾ,” കൊച്ചിയിൽ നടന്ന സിപിസി അവാർഡ് വേദിയിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞു.