Tuesday 01 December 2020 03:37 PM IST : By സ്വന്തം ലേഖകൻ

ചിൻ അപ്പ്...ഹെഡ് സ്റ്റെഡി...കണ്ണുകള്‍ നേരെ...! ‘ക്രിക്കോ ചാക്കോ’: ചിത്രങ്ങൾ പങ്കുവച്ച് ചാക്കോച്ചൻ

kunchakko

രസികൻ കുറിപ്പുമായി, താൻ ക്രിക്കറ്റ് കളിക്കുന്നതിന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ.

Whacko Chacko...Finding your Love for Cricket In any place, any time and anyhow..എന്ന കുറിപ്പോടെയാണ് ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതെങ്കിൽ Chin Up...Head Steady...Eyes Straight......Bang On...എന്നാണ് മറ്റൊരു ചിത്രത്തിന് നൽകിയിരിക്കുന്ന കുറിപ്പ്.

ഒട്ടേറെ ആരാധകരാണ് പ്രിയ താരത്തിന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിഴലില്‍ നയൻതാരയാണ് താരത്തിന്റെ നായിക.