Saturday 24 September 2022 11:36 AM IST : By സ്വന്തം ലേഖകൻ

‘ഭയങ്കര കെയറിങ്ങാണ്, അതാണ് ഏട്ടന്റെ ലൈന്‍’: പ്രിയയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

kunchakko

ഭാര്യ പ്രിയയോടൊപ്പമുള്ള തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് രസികൻ കുറിപ്പുമായി മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍.

‘ഇവനെന്തോ കാര്യം സാധിക്കാനുണ്ട്. ഈ ചിത്രത്തിനു ഏറ്റവും കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുളള കമന്റിതാണ്‌’ എന്ന രസകരമായ കുറിപ്പാണ് ചാക്കോച്ചന്‍ ചിത്രത്തിനു നല്‍കിയിരിക്കുന്നത്.

‘ഭയങ്കര കെയറിങ്ങാണ്, അതാണ് ഏട്ടന്റെ ലൈന്‍’ എന്ന ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ സംഭാഷണത്തെ ഓര്‍മ്മിപ്പിക്കുന്ന കമന്റാണ് ഫോട്ടോയ്ക്ക് താഴെ നടനും സംവിധായകനുമായ രമേഷ് പിഷാരടി കുറിച്ചിരിക്കുന്നത്.

ആരാധകരും ചിത്രം ഏറ്റെടുത്തു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് കുഞ്ചാക്കോ ബോബന്‍. രസകരമായ കുറിപ്പുകളും ചാക്കോച്ചന്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവയ്ക്കാറുണ്ട്.