Monday 01 February 2021 02:12 PM IST : By സ്വന്തം ലേഖകൻ

‘കുട്ടിക്കാലത്തെ ഒരു സ്വപ്നം കൂടി സത്യമായിരിക്കുന്നു’! ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

kunchakko-boban

കുട്ടിക്കാലത്തെ ഒരു സ്വപ്നം കൂടി സത്യമായതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയനായകൻ കുഞ്ചാക്കോ ബോബൻ.

‘പണ്ടേ ഫയർ എൻജിൻ കാണാൻ ഓടിചെല്ലുമായിരുന്നു ഞാൻ. കുട്ടിക്കാലത്തെ ഒരു സ്വപ്നം കൂടി സത്യമായിരിക്കുന്നു. ഫയർ എൻജിനിൽ ഒരു യാത്ര. കേരള ഫയർ ഫോഴ്‌സിനും ‘ഭീമന്റെ വഴി’ക്കാർക്കും എന്റെ പ്രത്യേക നന്ദി’ ഫയർ എൻജിനിൽ നിന്നുള്ള മനോഹരമായ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചതിങ്ങനെ.

കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’. അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ചെമ്പൻ വിനോദും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ്. ചെമ്പൻ വിനോദ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.