Thursday 06 May 2021 12:15 PM IST : By സ്വന്തം ലേഖകൻ

അടുത്ത ജന്മദിനം ഒരു മുറി നിറയെ പാവകളും കേക്കുകളും ചങ്ങാതിമാരുമൊക്കെയായി ആഘോഷമാക്കാം! മറിയത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ

kunchakko-boban

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെയും ഭാര്യ അമാല്‍ സൂഫിയയുടെയും മകള്‍ മറിയത്തിന്റെ നാലാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ, മറിയത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ച കുറിപ്പും ചിത്രവും ശ്രദ്ധ നേടുന്നു.

തന്റെ മകൻ ഇസക്കുട്ടനൊപ്പമിരുന്ന കളിക്കുന്ന മറിയത്തിന്റെ ചിത്രമാണ് കുറിപ്പിനൊപ്പം ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.