Wednesday 20 October 2021 10:15 AM IST : By സ്വന്തം ലേഖകൻ

ലക്ഷ്മി നക്ഷത്രയെക്കൊണ്ട് ഓട്ടോറിക്ഷ തള്ളിച്ച് തങ്കച്ചൻ: ‘എ ഡേ വിത്ത് തങ്കച്ചൻ’: രസികൻ വിഡിയോ

lakshmi

മലയാളികളുടെ പ്രിയതാരങ്ങളാണ് അവതാരക ലക്ഷ്മി നക്ഷത്രയും നടനും മിമിക്രി കലാകാരനുമായ തങ്കച്ചൻ വിതുരയും. ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഇരുവരും ഒന്നിച്ചുള്ള രസകരമായ ഒരു ചാറ്റ് ആൻഡ് ഫൺ വിഡിയോയാണ് ഇപ്പോൾ വൈറൽ.

വിതുരയിൽ തങ്കച്ചനെ കാണാൻ പോയ വിഡിയോ ലക്ഷി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

ലക്ഷ്മി തങ്കച്ചന്‍റെ വീട് തേടി പോകുന്നതും, തങ്കച്ചൻ തന്റെ ഓട്ടോയിൽ ലക്ഷ്മിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ വരുന്നതുമൊക്കെയാണ് വീഡിയോയിൽ. സ്റ്റാർ മാജിക്കിൽ നിരന്തരം ടാസ്കുകൾ നൽകുന്ന ലക്ഷ്മി നക്ഷത്രയ്ക്ക് തങ്കച്ചൻ ഓട്ടോറിക്ഷ തള്ളാൻ ടാസ്ക് കൊടുക്കുന്നതടക്കമുള്ള രസകരമായ സംഭവങ്ങളാണ് ‘എ ഡേ വിത്ത് തങ്കച്ചൻ വിതുര’ എന്ന വിഡിയോയിൽ.