Wednesday 24 June 2020 11:27 AM IST : By സ്വന്തം ലേഖകൻ

ഈ ‘സുന്ദരി’യെ നോക്കി ഇങ്ങനെ വിളിച്ചതെന്തിന് ? ചിത്രം വൈറൽ

aju

ഫെയ്സ് ആപ്പിൽ ‘സുന്ദരി’യായി നടൻ അജു വർഗീസ്. ഫെയ്സ് ആപ്പ് ആപ്ലിക്കേഷനിലൂടെയാണ് അജു തന്റെ ചിത്രം പെൺരൂപത്തിലേക്കു മാറ്റിയത്. താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം ഇതിനോടകം വൈറൽ ആണ്. ‘പോടി പുല്ലെ’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അജു. ലോക്ക് ഡൗൺ കാലത്ത് തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്നുണ്ടായിരുന്നു.