Tuesday 01 November 2022 12:35 PM IST : By സ്വന്തം ലേഖകൻ

ഇതു കേക്കല്ല, ലഡു...: ഷൂട്ടിങ് ലൊക്കേഷനിൽ ലെന ഒരുക്കിയ സർപ്രൈസ്

lena

ഷൂട്ടിങ് ലൊക്കേഷനിൽ സഹപ്രവർത്തകർക്ക് ഒരു വൻ സർപ്രൈസുമായി മലയാളത്തിന്റെ പ്രിയനടി ലെന. ഒരു കേക്കിന്റെ അത്ര വലിപ്പമുള്ള, ഭീമൻ ലഡുവാണ് ലെന സഹപ്രവർത്തകർക്കായി കൊണ്ടുവന്നത്. ലെനയാണ് ഇതിന്റെ വിഡിയോ പങ്കുവച്ചത്.

ബാഗിൽ നിന്ന് ലഡു എടുക്കുന്നതിനു മുൻപ് എത്ര എണ്ണം ഉണ്ടെന്നു പറയാൻ കഴിയുമോ എന്നു ലെന ചുറ്റുമുള്ളവരോട് ചോദിക്കുന്നത് വിഡിയോയിൽ കാണാം. നടൻ സൗബിനേയും വിഡിയോയിൽ കാണാം. ലൊക്കേഷൻ ഫൺ എന്ന ഹാഷ്ടഗോടെയാണ് ലെന വിഡിയോ പങ്കുവച്ചിരിക്കുന്നത്. അഞ്ചു കിലോയുടെ ലഡു ആണ് ഇതെന്ന് ലെന കമന്റിൽ കുറിച്ചു.