Tuesday 01 October 2019 02:06 PM IST : By സ്വന്തം ലേഖകൻ

ആസ്വാദകരുടെ ഹൃദയം കീഴടക്കി ‘എന്താണീ മൗനം...’! ‘ലവ് സീനി’ലെ വിനീത് ശ്രീനിവാസന്റെ പാട്ട് എത്തി

love-

വിനീത് ശ്രീനിവാസന്റെ ആലാപനമാധുര്യത്തിൽ ആസ്വാദകരുടെ ഹൃദയം കീഴടക്കി ‘ലവ് സീനി’ലെ ‘എന്താണീ മൗനം...’. കൃഷ്ണകുമാർ വർമ രചിച്ച ‘എന്താണീ മൗനം...’ ഹിഷാം അബ്ദുൾ വഹാബ് ഈണം പകർന്ന ഗാനമാണ്. ഇതുൾപ്പടെ രണ്ടു പാട്ടുകളാണ് ചിത്രത്തിൽ വിനീത് ആലപിച്ചിരിക്കുന്നത്.

നൂറ്റിയൊന്നു പുതുമുഖങ്ങളെ അണിനിരത്തി മുസ്തഫ ഗട്ട്സ് സംവിധാനം ചെയ്യുന്ന ലവ് സീനിൽ പുതുമുഖം ജ്യോതിഷ്് ജോയും കൃഷ്ണ പ്രിയയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നടൻ ദിലീപിന്റെ ഫെയ്സ്ബുക്ക് പേജി ലൂടെ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, നീന കുറുപ്പ്്, ശിവജി ഗുരുവായൂർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.