Thursday 07 July 2022 02:03 PM IST : By സ്വന്തം ലേഖകൻ

‘ഒരു നടന് നേരെയും ‘ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ’ ഞാൻ നടത്തിയിട്ടില്ല’: മാല പാർവതിയുടെ കുറിപ്പ്

maala-parvathy

തന്റെ പഴയൊരു അഭിമുഖത്തെ ആസ്പദമാക്കി, തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ ഒരു ഓണ്‍ലൈൻ മാധ്യമത്തിൽ വന്ന വാർത്തയ്ക്കെതിരെ നടി മാല പാർവതി.

‘അച്ഛൻ മരിച്ചപ്പോൾ, ഞാൻ മരിച്ചു എന്ന് ചില ഓൺലൈൻ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു.

എന്നാൽ മറ്റൊരു ഓൺലൈൻ മീഡിയയിൽ മറ്റൊരു തമ്പ് നെയിൽ ശ്രദ്ധയിൽപ്പെട്ടു. ഒരു നടന് നേരെയും, ‘ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ’ ഞാൻ നടത്തിയിട്ടില്ല. മോശമായി സ്പർശിച്ചാൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എന്റെ ഒരു ഇന്റർവ്യൂ ആസ്പദമാക്കിയാണ് വാർത്ത. എന്നാൽ പറയാൻ ഒരു മസാല തലക്കെട്ട് കൈയ്യിൽ കിട്ടിയതോടെ.. ഇന്റർവ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.

ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ.. ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല. ജീവിക്കാനായി തമ്പ് നെയിൽ എഴുതുന്നവർ, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ് നെയിൽ എഴുതണം’.– താരം ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.