Thursday 07 January 2021 03:12 PM IST : By സ്വന്തം ലേഖകൻ

മാഡി മദ്യത്തിനും മയക്കുമരുന്നിനും അടിമയെന്ന് ‘ആരാധകൻ’; ആരോപണത്തിന് കിടിലൻ മറുപടി നൽകി മാധവന്‍

madhavanffd444

സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കയറി എന്തും പറയാമെന്ന പ്രവണത വര്‍ധിച്ചു വരുകയാണ്. നടിമാർ മാത്രമല്ല, നടന്മാരുടെ ഇത്തരം സൈബർ ആക്രമണങ്ങൾക്ക് ഇരയാകാറുണ്ട്. സമാനമായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടില്‍ കമന്റിട്ട ഒരാള്‍ക്ക് കിടിലന്‍ മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് നടന്‍ മാധവന്‍. 

"മാഡിയുടെ ആരാധകനായിരുന്നു ഞാന്‍. എന്നാല്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അദ്ദേഹം സ്വന്തം കരിയര്‍ തകര്‍ത്തത് തികച്ചും ഹൃദയഭേദകമാണ്‌. ബോളിവുഡില്‍ എത്തിയതിന് ശേഷമാണ് മാധവന്‍ നശിച്ചത്."- എന്നായിരുന്നു മാധവനെതിരെ ഒരു ആരാധകന്റെ ട്വീറ്റ്.  

ഈ ട്വീറ്റ് വ്യാപകമായി റീട്വീറ്റ് ചെയ്തതോടെ മാധവന്റെ ശ്രദ്ധയിലുമെത്തി. "ഓ.. ഇതാണോ നിങ്ങളുടെ രോഗനിര്‍ണ്ണയം? എനിക്ക് നിങ്ങളുടെ രോഗികളെ കുറിച്ചോർത്ത് വിഷമം തോന്നുന്നു. നിങ്ങള്‍ക്കാണ് ഒരു ഡോക്ടറെ കാണേണ്ടതിന്റെ ആവശ്യമെന്ന് തോന്നുന്നു."- ആരാധകന് മാധവന്‍ നല്‍കിയ മറുപടിയിങ്ങനെ.

മാധവന്റെ ട്വീറ്റ് വൈറലായതോടെ നിരവധിപേര്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തു വന്നു. ഇതോടെ വ്യക്തിഹത്യ നടത്തിയ ആരാധകന്റെ അക്കൗണ്ടും അപ്രത്യക്ഷമായി. 

Tags:
  • Movies